സംവിധായകന് സന്തോഷ് ശിവന് ഒരുക്കുന്ന പുതിയ സിനിമ ജാക്ക് ആന്റ് ജില് മഞ്ജു വാര്യര്‍ തികച്ചും വ്യത്യസ്തമായ കഥാപാത്രമായാണെത്തുന്നത്. സിനിമയില്‍ താരം ഒരു ഗാനം ആലപിച്ചിരിക്കുന്നു. സൗബിന് ഷഹീര്‍, കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ലോക്ഡൗണ്‍ പിന്‍വലിച്ചയുടനെ ഗാനം റിലീസ് ചെയ്യാനാണ് ആലോചിക്കുന്നതെന്ന് സംവിധായകന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ അറിയിച്ചിരിക്കുകയാണ്. പോസ്്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്, പൃഥ്വിരാജിന്റെ നറേഷന് ഉള്‍പ്പെടെ. കണ്ണെഴുതി പൊട്ടുംതൊട്ട്, ജോ ആന്റ് ദ ബോയ് തുടങ്ങിയ സിനിമകളില്‍ മുമ്പ് മഞ്ജു ഗാനം ആലപിച്ചിട്ടുണ്ട്.