Categories
Film News

പടവെട്ട് : നിവിന്‍ പോളിക്കൊപ്പം മഞ്ജു വാര്യര്‍ ജോയിന്‍ ചെയ്തു

നിവിന്‍ പോളിയുടെ പുതിയ സിനിമ പടവെട്ട് ചിത്രീകരണം പുരോഗമിക്കുകയാണ്. കണ്ണൂരിലും പരിസരത്തുമായാണ് ചിത്രീകരണം. നവാഗതനായ ലിജു കൃഷ്ണ ഒരുക്കുന്ന സിനിമയാണിത്. നടന്‍ സണ്ണി വെയ്ന്‍ ഫീച്ചര്‍ ഫിലിം നിര്‍മ്മാണരംഗത്തേക്ക് കടക്കുകയാണ് സിനിമയിലൂടെ. അതിഥി ബാലന്‍, അരുവി ഫെയിം മലയാളത്തിലേക്ക് നായികയായെത്തുന്നു.

കഴിഞ്ഞ ദിവസം, അണിയറക്കാര്‍ ഒരു സര്‍പ്രൈസ് അനൗണ്‍സ്‌മെന്റ് നടത്തി. മഞ്ജു വാര്യര്‍ സെറ്റില്‍ ജോയിന്‍ ചെയ്തുവെന്നതായിരുന്നു. മഞ്ജുവിനും നിവിന്‍ പോളിക്കുമൊപ്പവുമുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് സണ്ണി വെയ്ന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സണ്ണി വെയ്‌നും മഞ്ജു വാര്യരും ചതുര്‍ മുഖം എന്ന സിനിമയില്‍ ഒരുമിച്ചഭിനയിക്കുകയാണിപ്പോള്‍.

നിവിന്‍ പോളിക്കൊപ്പം മഞ്ജുവിന്റെ ആദ്യസിനിമയാണിത്. സിനിമയില്‍ എന്ത് റോളിലാണ് മഞ്ജുവെത്തുകയെന്ന് അറിയിച്ചിട്ടില്ല. കണ്ണൂരില്‍ സെറ്റ് ചെയ്തിട്ടുള്ള ഒരു ഗ്രാമീണ എന്റര്‍ടെയ്‌നര്‍ ആണിത്. സംവിധായകന്‍ ലിജു കൃഷ്ണ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. സംവിധായകന്‍ മുമ്പ് അറിയിച്ചിരുന്നത് നിവിന്‍ പോളി ഇതുവരെ അവതരിപ്പിച്ചിട്ടുള്ള തരത്തിലല്ലാത്ത കഥാപാത്രമായാണെത്തുകയെന്നാണ്.
അണിയറയില്‍ ദീപക് ഡി മേനോന്‍ ക്യാമറ, എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി, ഗോവിന്ദ് വസന്ത സംഗീതം എന്നിവരാണുള്ളത്.