Categories
Film News

മഞ്ജു വാര്യർ – ജയസൂര്യ ചിത്രം മേരി ആവാസ് സുനോ ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംവിധായകൻ പ്രജേഷ് സെൻ ഒരുക്കുന്ന പുതിയ മലയാളസിനിമയിൽ മഞ്ജു വാര്യർ , ജയസൂര്യ ടീം ഒന്നിക്കുന്നു. മഞ്ജു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. മേരി ആവാസ് സുനോ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രജേഷ് എഴുതി സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്ന യൂണിവേഴ്സൽ സിനിമ ബാനറിൽ ബി രാകേഷ് ആണ്. പോസ്റ്ററിൽ നായകനും നായികയും സന്തോഷത്തോടെ ഇരിക്കുന്നതാണുള്ളത്.

മഞ്ജു വാര്യരും ജയസൂര്യയും സിനിമയെ കുറിച്ച് അവരുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. മേരി ആവാസ് സുനോയിലെ ആർജെ ശങ്കർ നിറയെ പോസിറ്റീവ് എനർ‍ജി നൽകുന്ന ആളാണ്. എന്നാണ് ജയസൂര്യ പറഞ്ഞിരിക്കുന്നത്.

വിനോദ് ഇള്ളമ്പള്ളി ഛായാ​ഗ്രഹണം, ബിജിത് ബാല എഡിറ്റിം​ഗ്. എം ജയചന്ദ്രൻ സം​ഗീതം. ആദ്യമായാണ് മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്നത്. ശിവദ, ജോണി ആന്റണി, സുധീർ കരമന, സോഹൻ സിനുലാൽ, ​ഗൗതമി, ദേവി അജിത്, മിഥുൻ എന്നിവരാണ് മറ്റു താരങ്ങൾ.

സംവിധായകൻ പ്രജേഷ്- ജയസൂര്യ കൂട്ടുകെട്ടിന്റെ മുൻസിനിമകളായ ക്യാപ്റ്റൻ‍, വെള്ളം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.