Categories
Film News

മഞ്ജു വാര്യര്‍ ആദ്യമായി തമിഴിലെത്തുന്ന സിനിമ അസുരന്‍ ഒക്ടോബര്‍ 4നെത്തും

ധനുഷ് നായകനാകുന്ന വെട്രിമാരന്‍ ചിതരം അസുരന്‍ ഒക്ടോബര്‍ 4ന് തിയേറ്ററുകളിലേക്കെത്തും. മലയാളത്തിന്റെ നായിക മഞ്ജു വാര്യര്‍ ആദ്യമായി തമിഴിലേക്കെത്തുന്ന സിനിമ കൂടിയാണിത്.

ധനുഷും വെട്രിമാരനും മുമ്പ് ഒന്നിച്ച സിനിമ വടചെന്നൈ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ ധനുഷ് ഇരട്ടവേഷത്തിലാണെത്തുന്നത്. രാജദേവന്‍ എന്ന അച്ഛന്‍ വേഷത്തിലും കാളി എന്ന മകനായും. ധനുഷിന്റെ ഭാര്യവേഷത്തില്‍ മഞ്ജു വാര്യരെത്തുന്നു. മണിമേഖലൈ എന്നാണ് കഥാപാത്രത്തിന്റെ പേര്.

ബാലാജി ശക്തിവേല്‍, പശുപതി, ആടുകളം നരേന്‍, യോഗി ബാബു, തലൈവാസല്‍ വിജയ് എന്നിവരും സിനിമയുടെ ഭാഗമാകുന്നു. വിജയ് സേതുപതി അതിഥിവേഷത്തിലെത്തുന്നുണ്ട ചിത്രത്തില്‍. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്.

സംഗീതം ജിവി പ്രകാശ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, ക്യാമറ വേല്‍രാജ് എന്നിവരാണ് അണിയറയിലുള്ളത്. കലൈപുലി എസ് താണുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വെട്രിമാരന്‍ ധനുഷ് കൂട്ടുകെട്ടിലെത്തിയ ആടുകളം താരത്തിന് ദേശീയപൂരസ്‌കാരം നേടികൊടുത്തിരുന്നു.