മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ ടീമിന്റെ പുതിയ സിനിമയാണ് ചതുര്‍മുഖം. നവാഗതരായ രണ്‍ജീത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന സിനിമ ഹൊറര്‍ ത്രില്ലര്‍ ആണ്. ജിസ് തോമസ്, ജസ്റ്റിന് തോമസ് എന്നിവര്‍ ചേര്‍ന്ന് ജിസ് ടോംസ് മൂവീസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.
സണ്ണി വെയ്ന്‍, മഞ്ജു വാര്യര്‍ എന്നിവര്‍ ബിസിനസ് പാര്ട്ടണര്മാരായാണ് സിനിമയിലെത്തുന്നത്. കോളേജില്‍ ഒരുമിച്ചുണ്ടായിരുന്നവരാണ്. മഞ്ജുവിന്റെ കഥാപാത്രം സണ്ണിയുടെ സീനിയറായിരുന്നു. സിസിടിവി ബിസിനസ് നടത്തുകയാണിവര്‍. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍. ആദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. അലന്‍സിയര്‍ ലെ ലോപസ് സിനിമയില്‍ പ്രധാനകഥാപാത്രമാകുന്നു.
അനില്‍ കുമാര്‍, അഭയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന് രാമാനുജം, ആമേന്‍ ഫെയിം സിനിമാറ്റോഗ്രാഫര്‍, മനോജ് എഡിറ്റിംഗ്. ഡോണ്‍ വിന്‍സന്റ് സംഗീതം എന്നിവരാണ് അണിയറയില്‍.