Categories
Film News

മമ്മൂട്ടിയുടെ അടുത്ത സിനിമയില്‍ മഞ്ജു വാര്യരും നിഖില വിമലും

മമ്മൂട്ടി, മഞ്ജു വാര്യര്‍ ത്രില്ലര്‍ സിനിമയ്ക്കായി ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുതാരങ്ങളും കാലങ്ങളായി സിനിമയിലുണ്ടായിരുന്നിട്ടും ഇതുവരെയും ഒന്നിച്ചിട്ടില്ല. നവാഗതനായ ജോഫിന്‍ ടി ചാക്കോ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫ്, സീനിയര്‍ ഫിലിംമേക്കര്‍ ബി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

യുവതാരം നിഖില വിമല്‍ ചിത്രത്തിലെത്തുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകളുണ്ട്. മഞ്ജുവിനെ പോലെ തന്നെ നിഖിലയും ആദ്യമായാണ് മമ്മൂക്കയ്‌ക്കൊപ്പം. ജോഫിന്റെ തിരക്കഥ ഇഷ്ടപ്പെട്ടതിനാല്‍ നിരവധി പ്രൊജക്ടുകളുടെ തിരക്കുണ്ടായിട്ടും അടുത്തുതന്നെയുള്ള ഡേറ്റ് മമ്മൂട്ടി നല്‍കിയിരിക്കുന്നതായാണറിയുന്നത്. ചിത്രത്തെ സംബന്ധിച്ച കൂടുതല് വിവരങ്ങള്‍ മറ്റു താരങ്ങള്‍, അണിയറക്കാര്‍ എന്നിവ ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണറിയുന്നത്. ദനുവരി ആദ്യവാരം ചിത്രീകരണം തുടങ്ങും.

മമ്മൂട്ടിയുടെ അടുത്ത റിലീസ് ഷൈലോക് ആണ്. അജയ് വാസുദേവ് ഒരുക്കുന്ന മാസ് എന്റര്‍ടെയ്‌നര്‍ ആണ് സിനിമ. ജനുവരി 23ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.