Categories
Film News

വിജയ് സേതുപതിയുടെ തുഗ്ലക് ദര്‍ബാറില്‍ മഞ്ജിമ മോഹന്‍

വിജയ് സേതുപതിയുടെ പുതിയ സിനിമ തുഗ്ലക്ക് ദര്‍ബാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ ഒരുക്കുന്ന സിനിമ പൊളിറ്റിക്കല്‍ സറ്റയര്‍ ആണ്. അതിഥി റാവു ഹൈദാരി നായികയായെത്തുന്നു. പുതിയതായുള്ള വാര്‍ത്ത മഞ്ജിമ മോഹന്‍ ചിത്രത്തില്‍ എത്തുന്നുവെന്നതാണ്. വിജയ് സേതുപതിയ്‌ക്കൊപ്പം താരത്തിന്റെ ആദ്യചിത്രമാണിത്.

തുഗ്ലക് ദര്‍ബാറില്‍ വിജയ് സേതുപതി രാഷ്ട്രീയക്കാരനായാണെത്തുന്നത്. പ്രശസ്ത താരം പാര്‍ത്ഥിപന്‍ പ്രമുഖ വേഷത്തിലെത്തുന്നു. അണിയറയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രം ഔട്ട് ആന്റ് ഔട്ട് മാസ് സബ്ജക്ട് ആണ്. ബാലാജി തരണീദരന്‍,, നടുവുള കൊഞ്ചം പാക്കത കാണോം, സീതാകാതി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള, സംഭാഷണങ്ങള്‍ ഒരുക്കുന്നു.

96 സംവിധായകന്‍ പ്രേം കുമാര്‍ ക്യാമറയും ഗോവിന്ദ് വസന്ത സംഗീതവും ഒരുക്കുന്നു. 7സ്‌ക്രീന്‍ സ്റ്റുഡിയോയും വയാകോം 18നും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. 2020 സമ്മര്‍ റിലീസായി ചിത്രമെത്തും.