Categories
Film News trailer

മണിയറയിലെ അശോകന്‍ ട്രയിലര്‍

ജാക്കബ് ഗ്രിഗറി നായകനായെത്തുന്ന മണിയറയിലെ അശോകന്‍ തിരുവോണദിനത്തില്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്യുകയാണ്. റിലീസിന് മുമ്പായി ചിത്രത്തിന്റെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന റൊമാന്റിക് കോമഡി സിനിമയാണിത്. നവാഗതനായ ഷംസു സായ്ബ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ വിനീത് കൃഷ്ണന്‍ ഒരുക്കിയിരിക്കുന്നു.

മണിയറയിലെ അശോകനില്‍ അനുപമ പരമേശ്വരന്‍, അനു സിതാര, ശ്രിത ശിവദാസ്, നയന എല്‍സ, ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍, വിജയരാഘവന്‍ , ലക്ഷ്മി ശ്രീ തുടങ്ങി നീണ്ട താരനിര തന്നെയുണ്ട്. യുവതാരങ്ങളായ ദുല്‍ഖറും സണ്ണി വെയ്‌നും ചിത്രത്തില്‍ അതിഥി താരങ്ങളായെത്തുന്നു. അണിയറയില്‍ ക്യാമറ സജാദ് കാക്കു, സംഗീതം ശ്രീഹരി കെ നായര്‍, എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി.

ദുല്‍ഖര്‍ സല്‍മാന്‍, ജാക്കബ് ഗ്രിഗറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.