Categories
Film News

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന മണിയറയിലെ അശോകന്‍ ഒടിടി റിലീസിന്

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് തിയേറ്ററുകളെല്ലാം ദീര്‍ഘനാളായി അടച്ചിട്ടിരിക്കുകയാണ്. ഇത്തരമൊരവസ്ഥയില്‍ നിര്‍മ്മാതാക്കള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ തങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യാനുള്ള ഒരുക്കുത്തിലാണ്. ഒടിടി റിലീസിന് ശക്തമായ എതിര്‍പ്പും നിലനില്‍ക്കുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ മണിയറയിലെ അശോകന്‍ ആണ് ഒടിടി റിലീസിനൊരുങ്ങുന്നതായി വാര്‍ത്തകള്‍ വരുന്നത്. നെറ്റ്ഫ്‌ലിക്‌സിലൂടെ സിനിമ റിലീസ് ചെയ്യുമെന്നാണറിയുന്നത്. അണിയറക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സോഷ്യല്‍മീഡിയകളിലൂടെ വരുന്ന വിവരമനുസരിച്ച് ആഗസ്റ്റ് 31ന് ചിത്രം പ്രീമിയര്‍ ചെയ്യും.

ജാക്കബ് ഗ്രിഗറി നായകനായെത്തുന്ന മണിയറയിലെ അശോകന്‍ റൊമാന്റിക് കോമഡി സിനിമയാണ്. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന സിനിമയില്‍ അനുപമ പരമേശ്വരന്‍, അനു സിതാര, ശ്രിത ശിവദാസ്, നയന എല്‍സ, ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍ എന്നിവരുമെത്തുന്നു.

നവാഗതനായ ഷംസു സായ്ബ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ വിനീത് കൃഷ്ണന്‍ ഒരുക്കുന്നു. ക്യാമറ സജാദ് കാക്കു, സംഗീതം ശ്രീഹരി കെ നായര്‍. അപ്പു എന്‍ ഭട്ടതിരി എഡിറ്റിംഗ്. ദുല്‍ഖര്‍ സല്‍മാന്‍ ഗ്രിഗറിയുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. ഈ വര്‍ഷം ആദ്യം റിലീസ് ചെയ്യാനിരുന്നതായിരുന്നു സിനിമ. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റുകയാണുണ്ടായത്.