Categories
Film News gossip

മണിയറയിലെ അശോകന്‍ നെറ്റ്ഫ്‌ലികസ് റീലീസിന്

ജാക്കബ് ഗ്രിഗറി നായകനാകുന്ന മണിയറയിലെ അശോകന്‍ ഒടിടി റിലീസ് ഉറപ്പിച്ചു. നെറ്റ്ഫ്‌ലിക്‌സിലൂടെ ആഗസ്റ്റ് 31ന് ഓണചിത്രമായി മണിയറയിലെ അശോകന്‍ റിലീസ് ചെയ്യുന്നു. ദുല്‍ഖര്‍ സല്‍മാന്‍, നിര്‍മ്മിക്കുന്ന സിനിമ റിലീസ് സോഷ്യല്‍മീഡിയയിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അശോകനും കൂട്ടരും തിരുവോണത്തിന് എത്തുന്നു . 🙂 Wayfarer Films | Maniyarayile Ashokan | Netflix

Posted by Dulquer Salmaan on Wednesday, August 26, 2020

ഷംസു സായ്ബ ഒരുക്കുന്ന മണിയറയിലെ അശോകന്‍ തിരക്കഥ വിനീത് കൃഷ്ണന്റേതാണ്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള റൊമാന്റിക് കോമഡി സിനിമയാണിത്. അനുപമ പരമേശ്വരന്‍, അനു സിതാര, ശ്രിത ശിവദാസ്, നയന എല്‍സ, ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. സണ്ണി വെയ്ന്‍ അതിഥിവേഷത്തിലെത്തുന്നു.