Categories
Film News

ദുല്‍ഖര്‍ സല്‍മാന്‍ ജാക്കബ് ഗ്രിഗറി കൂട്ടുകെട്ടിന്റെ മണിയറയിലെ അശോകന്‍ പുതിയ വീഡിയോ ഗാനമെത്തി

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമ ജാക്കബ് ഗ്രിഗറി നായകനായെത്തുന്ന മണിയറയിലെ അശോകന്‍. സിനിമയിലെ ദുല്‍ഖറും ജാക്കബ് ഗ്രിഗറിയും ചേര്‍ന്നാലപിച്ച ഗാനം റിലീസ് ചെയ്തിരുന്നു. പെയ്യും നിലാവ് എ്ന്ന പുതിയ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാരിപ്പോള്‍.

ബികെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ശ്രീഹരി കെ നായര്‍ സംഗീതം നല്‍കി കെ എസ് ഹരിശങ്കര്‍ ആലപിച്ചിരിക്കുന്ന ഗാനമാണിത്. റൊമാന്റിക് കോമഡി സിനിമയില്‍ ഷൈന്‍ ടോം ചാക്കോ. കൃഷ്ണ ശങ്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. അനുപമ പരമേശ്വരന്‍, അനു സിതാര, ശ്രിത ശിവദാസ്, നയന എല്‍ എന്നിവരും സിനിമയിലുണ്ട്. ക്യാമറയ്ക്ക് പിറകിലുള്ളവര്‍ പുതുമുഖങ്ങളാണ്.

നവാഗതനായ ഷംസു സായ്ബ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ വിനീത് കൃഷ്ണന്‍ ഒരുക്കുന്നു. ക്യാമറ സജാദ് കാക്കു, ശ്രീഹരി കെ നായര്‍, അപ്പു എന്‍ ഭട്ടതിരി എന്നിവരാണ് അണിയറയിലുള്ളത്.