ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന പുതിയ സിനിമയാണ് മണിയറയിലെ അശോകന്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് ജാക്കബ് ഗ്രിഗറി സിനിമയില്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തിരുന്നു. ദുല്‍ഖറും ജാക്കബ് ഗ്രിഗറിയും ചേര്‍ന്നാലപിച്ചിരിക്കുന്ന ഉണ്ണിമായ എന്ന ഗാനം.
സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. സിനിമയിലെ പ്രധാന താരങ്ങളായ ഷൈന്‍ ടോം ചാക്കോ, ജാക്കബ് ഗ്രിഗറി, കൃഷ്ണ ശങ്കര്‍ എന്നിവരാണ് പോസ്റ്ററിലുള്ളത്. ഷൈന്‍ ഷൈജു എന്ന കഥാപാത്രമായും കൃഷ്ണ ശങ്കര്‍ രതീഷ് എന്ന കഥാപാത്രമായും എത്തുന്നു.
മണിയറയിലെ അശോകന് റൊമാന്റിക് കോമഡി സിനിമയാണ്. പ്രേമം ഫെയിം അനുപമ പരമേശ്വരന്, അനു സിതാര, ശ്രിത ശിവദാസ്, നയന എല്‍സ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നു. ക്യാമറയ്ക്ക് പിറകിലണി നിരക്കുന്നവര്‍ പുതുമുഖങ്ങളാണ്.
നവാഗതനായ ഷംസു സായ്ബ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ വിനീത് കൃഷ്ണന് ഒരുക്കിയിരിക്കുന്നു. ക്യാമറ സജാദ് കാക്കു, ശ്രീഹരി കെ നായര്‍ സംഗീതം, അപ്പു എന്‍ ഭട്ടതിരി എഡിറ്റിംഗ് എന്നിവരാണ് അണിയറയിലുള്ളത്.