Categories
Film News

ആസിഫ് അലിയുടെ പുതിയ സിനിമ മഹേഷും മാരുതിയും മണിയന്‍ പിള്ള രാജു നിര്‍മ്മിക്കുന്നു, പൃഥ്വിരാജ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കും

ആസിഫ് അലി ഒരു കുട്ടനാടന്‍ ബ്ലോഗ് ഫെയിം സേുതു ഒരുക്കുന്ന പുതിയ സിനിമയിലെത്തുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. മഹേഷും മാരുതിയും എന്ന് പേരിട്ടിരിക്കുന്ന സിനിമ പ്രശസ്ത നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആഗസ്റ്റ് 25ന് 10മണിക്ക് സോഷ്യല്‍മീഡിയയിലൂടെ പൃഥ്വിരാജ് സുകുമാരന്‍ പുറത്തിറക്കും.

സംവിധായകന്‍ സേതുവിന്റെ അഭിപ്രായത്തില്‍ മഹേഷും മാരുതിയും ഒരു ത്രികോണ പ്രണയ കഥയാണ്, മഹേഷും ഒരു പെണ്‍കുട്ടിയും പിന്നെ മാരുതി 800 കാറിനും ഇടയിലുള്ള. മഹേഷിന്റെ വാഹനത്തോടുള്ള ഇമോഷണല്‍ അറ്റാച്ച്‌മെന്റ് ഒരു പെണ്‍കുട്ടി അവരുടെ ജീവിതത്തിലേക്കെത്തുന്നതോടെ എന്തെല്ലാം മാറ്റങ്ങള്‍ വരുന്നുവെന്നെല്ലാമാണ് കഥ. സേതുവിന്റെ ആദ്യസംവിധാനം ഇതായിരിക്കുമെന്നായിരുന്നു കരുതിയത്.എന്നാല്‍ അപ്രതീക്ഷിതമായി മമ്മൂട്ടിക്കൊപ്പം ഒരു കുട്ടനാടന്‍ ബ്ലോഗ് ഒരുക്കുകയാണുണ്ടായത്.

ആസിഫ് അലി നിലവില്‍ രാജീവ് രവി ഒരുക്കുന്ന പോലീസ് ത്രില്ലര്‍ സിനിമ കുറ്റവും ശിക്ഷയും ചിത്രീകരണത്തിലായിരുന്നു. കുഞ്ഞെല്‍ദോ ആര്‍ജെ മാത്തുക്കുട്ടി ഒരുക്കിയ സിനിമയാണ് തിയേറ്ററുകള്‍ തുറന്നാല്‍ റിലീസ് ചെയ്യാനിരിക്കുന്നത്. എല്ലാം ശരിയാകും, ജിബു ജേക്കബ്, തട്ടും വെള്ളാട്ടം മൃദുല്‍ നായര്‍,എം പത്മകുമാര്‍ ഒരുക്കുന്ന പേരിട്ടിട്ടില്ലാത്ത സിനിമ എന്നിവയാണ് മറ്റു സിനിമകള്‍.