കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിരവധി സിനിമകളാണ് നിര്‍ത്തിവയ്ക്കേണ്ടി വന്നത്. അക്കൂട്ടത്തില്‍ വലിയ സിനിമകളുമുണ്ടായിരുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന അദ്ദേഹത്തിന്റ സ്വപ്നപ്രൊജക്ട് കൂടിയായ പൊന്നിയിന്‍ സെല്‍വനും അക്കൂട്ടത്തിലുണ്ട്. നിരവധി ഭാഷകളില്‍ നിന്നുമുള്ള താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. സെപ്തംബറോടെ പൂനയില്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ആലോചിക്കുകയാണ് അണിയറക്കാര്‍.ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
കല്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള ഹിസ്റ്റോറിക്കല്‍ തമിഴ് നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. അരുള്‍മൊഴിവര്‍മ്മന്‍, പിന്നീട് ചോള ചക്രവര്‍ത്തി രാജ രാജ ചോള ഒന്നാമന്, കഥയാണ് സിനിമ. ഐശ്വര്യ റായ് ബച്ചന്, വിക്രം, തൃഷ, വിക്രം പ്രഭു, കാര്‍ത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശരത്കുമാര്, പ്രഭു, കിഷോര്‍, ജയറാം, റഹ്മാന്, ലാല്‍, അശ്വിന് കാകുമാണു എന്നിവരാണ് താരങ്ങള്‍.
മണിരത്നത്തിന്റെ സ്വന്തം ബാനറായ മദ്രാസ് ടാക്കീസ്, ലൈക പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് മെഗാബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.