Categories
Film News

മണിരത്നം സിനിമ പൊന്നിയിൻ സെല്‍വന്‍ നവംബർ പകുതിയോടെ പുനരാരംഭിക്കുന്നു

മണിരത്നത്തിന്‍റെ സ്വപ്ന പ്രൊജക്ട് പൊന്നിയിൻ സെല്‍വൻ , കല്‍കി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള ഇതിഹാസ നോവൽ ആസ്പദമാക്കിയുള്ളതാണ്. സിനിമയുടെ ചിത്രീകരണം നവംബർ പകുതിയോടെ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ഷെഡ്യൂളിനായി ഹൈദരാബാദിൽ വലിയ സെറ്റാണ് ഒരുക്കിയിട്ടുള്ളത്.

കഴിഞ്ഞ ഡിസംബറിൽ തായ് ലന്‍റില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. ആദ്യഘട്ടം 90 ദിവസം നീണ്ടുനിന്നു. താരങ്ങളായ കാർത്തി, ഐശ്വര്യ ലക്ഷ്മി, ജയം രവി എന്നിവർ ആദ്യഭാഗത്തുണ്ടായിരുന്നു.

വിക്രം, ജയം രവി, വിക്രം പ്രഭു, അമിതാഭ് ബച്ചൻ, മോഹൻ ബാബു, ഐശ്വര്യ റായ് എന്നിവരും ചിത്രത്തിലുണ്ട്. ഐശ്വര്യ ചിത്രത്തില്‍ ഇരട്ട വേഷങ്ങളിലെത്തുന്നുവെന്നാണറിയുന്നത്.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തതനുസരിച്ച് സിനിമയുടെ ചിത്രീകരണം നവംബർ പകുതിയോടെ ഹൈദരാബാദിൽ പുനരാരംഭിക്കും. ഇന്ത്യയിലെ പ്രമുഖ ലൊക്കേഷനുകളിൽ ചിത്രീകരിക്കാൻ മണിരത്നം പ്ലാൻ ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ.

സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്തിരുന്നു. ഏആർ റഹ്മാൻ സംഗീതം, രവി വർമ്മൻ ക്യാമറ, ശ്രീകർ പ്രസാദ് എഡിറ്റിംഗ്, തോട്ട തരണി പ്രൊഡക്ഷൻ ഡിസൈൻ , സംഭാഷണമൊരുക്കുന്നത് എഴുത്തുകാരൻ ജയമോഹൻ എന്നിവരാണ് അണിയറയിൽ.

മണിരത്നത്തിനൊപ്പം നടൻ കുമാരവേൽ തിരക്കഥ ഒരുക്കുന്നു. മണിരത്നവും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.