Categories
Film News

മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വം തായ്‌ലന്റില്‍ ചിത്രീകരണം ആരംഭിച്ചു

സംവിധായകന്‍ മണിരത്‌നം അദ്ദേഹത്തിന്റെ പുതിയ സിനിമ പൊന്നിയിന്‍ സെല്‍വം തായ്‌ലന്റില്‍ ആദ്യഷെഡ്യൂള്‍ ചിത്രീകരണം ആരംഭിച്ചു. 40ദിവസം നീളുന്നതാണ് ഷെഡ്യൂള്‍. കാര്‍ത്തി, ജയം രവി, തൃഷ കൃഷ്ണന്‍ എന്നിവര്‍ ആദ്യഷെഡ്യൂളിലുണ്ടെന്നാണ് അറിയുന്നത്.

ചിത്രത്തെ കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്ന കീര്‍ത്തി സുരേഷ്, താരത്തിന്റെ ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം ചിത്രത്തില്‍ നിന്നും പിന്മാറിയെന്നും തല്‍സ്ഥാനത്തേക്ക് തൃഷയെത്തുമെന്നതുമാണ്.

അതോടെ ചിത്രത്തിലെത്തുന്ന താരങ്ങള്‍ വിക്രം, ജയം രവി, വിക്രം പ്രഭു, അമിതാഭ് ബച്ചന്‍, മോഹന്‍ ബാബു, ഐശ്വര്യ റായ് എന്നിവരാണ്. ഐശ്വര്യ പ്രൊജക്ടിന്റെ ഭാഗമാകുന്ന കാര്യം ഇതിനോടകം തന്നെ ഉറപ്പിച്ചിട്ടുണ്ട്. ഇരട്ടവേഷത്തിലായിരിക്കും താരമെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയില്‍ തെലുഗ് താരം മോഹന്‍ബാബു അവതരിപ്പിക്കുന്ന പെരിയ പാഴുവേട്ടരായരുടെ ഭാര്യ നന്ദിനിയായി ഐശ്വര്യ എത്തും. അവരുടെ അമ്മ രാജ്ഞി മന്ദാകിനി ദേവി ആയും ഐശ്വര്യ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആറുമാസത്തോളമായി ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ചെന്നൈയിലും ചിത്രത്തിന്റെ വലിയ ഒരു ഭാഗം ചിത്രീകരിക്കുന്നതിനായി ലൊക്കേഷനുകള്‍ കണ്ടെത്തലിന്റെ തിരക്കിലായിരുന്നു അണിയറക്കാര്‍.

അടുത്തിടെ മണിരത്‌നവും ആക്ഷന്‍ സംവിധായകന്‍ ശ്യാം കൗശലും ചേര്‍ന്ന് തായ്‌ലന്റിലെ ലൊക്കേഷനുകള്‍ കണ്ടെത്തി.
പൊന്നിയിന്‍ സെല്‍വന്‍, അരുള്‍ മൊഴിവര്‍മ്മന്‍ എന്ന ചോളസാമ്രാജ്യത്തിലെ രാജാവിന്റെ കഥയാണ് പറയുന്നത്. 10,11നൂറ്റാണ്ടുകളില്‍ ഭരണം നടത്തിയിരുന്നു. സംവിധായകന്‍ മണിരത്‌നത്തിന്റെ ഏറെ നാളായുള്‌ല സ്വപ്‌ന പ്രൊജക്ടാണ് സിനിമ.