കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന മണികർണ്ണികയുടെ ടീസർ പുറത്ത്. ഇരുപത്തി രണ്ടാമത്തെ വയസിൽ രാജ്യത്തിന് വേണ്ടി ജീവൻ ഹോമിച്ച വനിതയായിരുന്നു മണി കർണ്ണിക .

സാക്ഷാൽ മണി കർണ്ണികയായി വേഷമിടുന്നത് ബോളിവുഡ് ക്വീൻ കങ്കണ റണാവത്താണ്. മണി കർണ്ണികയുടെ ട്രെയിലറിന് വൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

റാണി ലക്ഷ്മി ഭായിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തെലുങ്ക് സിനിമകളിലൂടെ പ്രശസ്തനായ കൃഷും, കങ്കണയും ചേർന്നാണ്.

19 സെക്കൻഡാണ് ട്രെയിലറിന്റെ സമയം, ഇതിന് മികച്ച സ്വീകരണമാണ് ജനങ്ങൾ കൊടുക്കുന്നത്. സംവിധായകൻ രാജമലിയുടെ പിതാവ് കെവി വിജയേന്ദ്ര പ്രസാദിന്റെതാണ് തിരക്കഥ.

ഒട്ടേറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് മണികർണ്ണിക എത്തുന്നത്, ചിത്രത്തിൽ നിന്ന് സംവിധായകനാ കൃഷ് പിൻമാറിയിരുന്നു, മണി കർണ്ണികയുടെ ടീസറി്‍ കൃഷിന്റെ പേര് ഉൾപ്പെടുത്താത്തത് വളരെയധികം വിമർശനങ്ങൾക്ക് വഴി തെളിച്ചിരുന്നു , തുടർന്നാണ് കങ്കണ കൃഷിന്റെ പേരുകൂടി ഉൾപ്പെടുത്തിയത്.

ചിത്രത്തിൽ സോനു സൂദ് ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു, എന്നാൽ കങ്കണയുമായുണ്ടായ അഭിപ്രായ വ്യത്യസത്തെ തുടർന്ന് സോനുവും ചിത്രത്തിൽ നിന്നും പിൻമാറിയിരുന്നു.

Published by eparu

Prajitha, freelance writer