Categories
Film News

മണികണ്ഠൻ ആചാരി , ഇർഫാൻ പത്താനൊപ്പം കോബ്രയിൽ

ചിയാൻ വിക്രത്തിന്‍റെ പുതിയ സിനിമയാണ് കോബ്ര. അവസാനഘട്ട ചിത്രീകരണത്തിലാണ് സിനിമയിപ്പോൾ. അജയ് ജ്ഞാനമുത്തു , ഇമൈക്ക നോടികൾ ഫെയിം, എഴുതി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ത്രില്ലർ സിനിമ നിരവധി രാജ്യങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. വിക്രം വ്യത്യസ്ത ഗെറ്റപ്പുകളിൽ സിനിമയിലെത്തുന്നു. കെജിഎഫ് ഫെയിം ശ്രീനിധി ഷെട്ടി നായികയാകുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പത്താൻ സിനിമാരംഗത്തേക്കെത്തുകയാണ് സിനിമയിലൂടെ.

വിക്രം സാർ നായകനാവുന്ന കോബ്ര എന്ന സിനിമയുടെ ഭാഗമായി ഇർഫാൻ പത്താൻ ജീ യുടെകൂടെ കുറച്ച് സമയം ചെലവഴിക്കുവാൻ കഴിഞ്ഞു , …….

Posted by Manikanda Rajan on Friday, February 5, 2021

നിരവധി മലയാളിതാരങ്ങളും സിനിമയുടെ ഭാഗമാകുന്നു. റോഷൻ മാത്യു, മിയ ജോർജ്ജ്, മണികണ്ഠൻ ആചാരി, മാമുക്കോയ, ജൂൺ ഫെയിം സർജാനോ ഖാലിദ്. കഴിഞ്ഞ ആഴ്ച മണികണ്ഠൻ , ഇർഫാൻ പത്താനൊപ്പം അഭിനയിക്കുന്നതിന്‍റെ എക്സൈറ്റ്മെന്‍റ് സോഷ്യൽമീഡിയയിലൂടെ ഷെയർ ചെയ്തിരുന്നു. പത്താൻ ഫ്രഞ്ച് ഇന്‍റർപോൾ ഓഫീസർ അസ്ലൻ യിൽമാസ് എന്ന കഥാപാത്രമായെത്തുന്നു.

ഏആർ റഹ്മാൻ സംഗീതമൊരുക്കുന്നു. ചിത്രീകരണം പൂർത്തിയാക്കിയ ശേഷമേ റിലീസിനെ സംബന്ധിച്ചറിയുക്കുകയുള്ളൂ. ലളിത് കുമാര്‍ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് സിനിമ നിർമ്മിക്കുന്നു.