കോടതിസമക്ഷം ബാലന് വക്കീലില്‍ മംമ്ത മോഹന്‍ദാസ് അനുരാധ സുദര്ശന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയിലെ താരത്തിന്രെ കഥാപാത്രപോസ്റ്റര് അണിയറക്കാര്‍ പുറത്തിറക്കി. റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രത്തിലെ നായികവേഷം ചെയ്യുന്നത് മംമ്തയാണ്.
കോടതി സമക്ഷം ബാലന് വക്കീല്‍ ദിലീപ് നായകനാകുന്ന ബി ഉണ്ണിക്കൃഷ്ണന് ചിത്രമാണ്. ദിലീപ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ ബാലന് വക്കീലിനെയാണ് അവതരിപ്പിക്കുന്നത്.മംമ്ത മോഹന്‍ദാസ്, പ്രിയ ആനന്ദ് എന്നിവരാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളാവുന്നത്. അഖില്‍ ജോര്‍ജ്ജ് സിനിമാറ്റോഗ്രാഫര്‍, ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഗോപി സുന്ദര്‍, രാഹുല്‍ രാജ് ടീമിന്റേതാണ് സംഗീതം. ഹരിനാരായണന് ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. ദിവസങ്ങള്ക്ക മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രയിലറിന് നല്ല പ്രതികരണമാണ് ലഭിച്ചത്.
ബോളിവുഡ് പ്രൊഡക്ഷന്‍ ടീം വയാകോം 18 ആദ്യമായി മലയാളം സിനിമയിലേക്കെത്തുകയാണ് ഈ ചിത്രത്തിലൂടെ.