മംമ്ത മോഹന്‍ദാസ് അടുത്തതായി ഫോറന്‍സിക് എന്ന ഇന്വസ്റ്റിഗേറ്റ് ത്രില്ലര്‍ ചിത്രത്തിലെത്തും. ടൊവിനോ തോമസ് ആണ് ചിത്രത്തിലെ നായകനാകുന്നത്.
മുമ്പ് ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് സിനിമ സംവിധാനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. അദ്ദേഹത്തിന്റെ ചില ബുദ്ധിമുട്ടുകള്‍ കാരണം സുജിത് പ്രൊജക്ടില്‍ നിന്നു പിന്മാറുകയും, ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ അഖില്‍ പോള്‍, അനസ് ഖാന് എന്നിവര്‍ ചേര്‍ന്ന് ചിത്രമൊരുക്കുകയും ചെയ്യുന്നു.
അഖില്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരിക്കുന്നത്, മംമ്ത ടൊവിനോയുടെ ജോഡിയായല്ല ചിത്രത്തിലെത്തുന്നത്, എന്നാല്‍ അവരാണ് സിനിമയിലെ നായിക. മറ്റുകാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ടൊവിനോയുടെ കഥാപാത്രം ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിലാണ്.
ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ കേരളത്തിലാണ് പൂര്‍ണ്ണമായും ചിത്രീകരിക്കുന്നത്. അഖില്‍ മുമ്പ് 7ത്ത് ഡേ എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ അനസ് ആദ്യമായാണ് സംവിധാനം ചെയ്യുന്നത്. ഇരുവരും കൊല്ലത്തെ കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയത് ഒരുമിച്ചാണ്.