Categories
Film News teaser

മംമ്ത മോഹൻ​ദാസ് നായികയായെത്തുന്ന ലാൽബാ​ഗ് ടീസർ

മംമ്ത മോഹൻ​ദാസ് പ്രധാനകഥാപാത്രമായെത്തുന്ന ലാൽബാ​ഗ് ടീസർ പുറത്തിറങ്ങി. പ്രശാന്ത് മുരളി കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണിത്. പൂർണമായും ബം​ഗളൂരുവിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ലാൽബാ​ഗ്. പാപത്തിന്റെ പൂന്തോട്ടന​ഗരം എന്നാണ് ടാ​ഗ്ലൈൻ.

പൈസപൈസ ആയിരുന്ന സംവിധായകന്റെ ആദ്യസിനിമ. ലാൽബാ​ഗിൽ മംമ്ത ബം​ഗളൂരുവിൽ ജോലി ചെയ്യുന്ന മലയാളി നഴ്സാണ്. ത്രില്ലർ സ്വഭാവമുള്ള ഒരു കുടുംബചിത്രമാണ് ലാൽബാഗ്.

രാഹുൽ മാധവ്, സിജോയ് വർ​ഗ്​​ഗീസ്, നേഹ സക്സേന, നന്ദിനി റായ്, രാഹുൽ ദേവ് ഷെട്ടി തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാഹുൽ രാജിന്റെതാണ് സം​ഗീതം. ഛായാഗ്രഹണം ആൻറണി ജോ. സെലിബ്സ് ആൻഡ് റെഡ്കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് നിർമ്മിച്ചിരിക്കുന്നു. മെയ് 28 ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും.