Categories
Film News

മംമ്ത മോഹൻദാസ്, വിശാൽ, ആര്യ ടീമിനൊപ്പം എനിമിയിൽ

ആനന്ദ് ശങ്കർ- അരിമ നമ്പി, ഇരുമുഖൻ ഫെയിം സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ സിനിമയാണ് എനിമി. വിശാൽ, ആര്യ എന്നിവർ കേന്ദ്രകഥപാത്രങ്ങളാകുന്നു. പുതിയതായി ചിത്രത്തിലേക്കെത്തുകയാണ് മലയാളി താരം മംമ്ത മോഹൻദാസ്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം തമിഴിലേക്കെത്തുകയാണ് ചിത്രത്തിലൂടെ.

മാസ്-ആക്ഷൻ എന്‍റര്‍ടെയ്നർ ആയാണ് എനിമി ഒരുക്കുന്നത്. വിശാൽ നായകനായെത്തുമ്പോൾ ആര്യ വില്ലൻ വേഷം ചെയ്യുന്നു. ബാലയുടെ അവൻ ഇവൻ എന്ന സിനിമയിൽ ഇരുവരും മുമ്പ് ഒരുമിച്ചിട്ടുണ്ട്.

മംമ്തയെ കൂടാതെ മൃണാളിനി രവി – സൂപ്പർ ഡീലക്സ് ഫെയിം ആണ് മറ്റൊരു നായിക. എസ്എസ് തമൻ സംഗീതമൊരുക്കുന്നു. സിനിമാറ്റോഗ്രഫി ആർഡി രാജശേഖർ.