Categories
Film News

മംമ്‌ത മോഹന്‍ദാസ്‌, ചെമ്പന്‍ വിനോദ്‌, ശ്രീനാഥ്‌ ഭാസി എന്നിവര്‍ സോഹന്‍ സീനുലാല്‍ ചിത്രം അണ്‍ലോക്കില്‍

മംമ്‌ത മോഹന്‍ദാസ്‌, ചെമ്പന്‍ വിനോദ്‌ ജോസ്‌, ശ്രീനാഥ്‌ ഭാസി എന്നിവര്‍ ഒന്നിക്കുന്ന പുതിയ സിനിമയാണ്‌ അണ്‍ലോക്ക്‌. സോഹന്‍ സീനുലാല്‍ എഴുതി സംവിധാനം ചെയ്യുന്നു. മുമ്പ്‌ രണ്ട്‌ സിനിമകളൊരുക്കിയിട്ടുണ്ട്‌ സംവിധായകന്‍- ഡബിള്‍സ്‌, വന്യം എന്നിവ.

അണ്‍ലോക്ക്‌ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ കഴിഞ്ഞ ദിവസം മമ്മൂട്ടി സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ്‌ ചെയ്‌തു. സജീഷ്‌ മഞ്ചേരി നിര്‍മ്മിക്കുന്നു. ഹിപ്പോ പ്രൈം മോഷന്‍ പിക്‌ചേഴ്‌സ്‌ ആണ്‌ സിനിമ അവതരിപ്പിക്കുന്നത്‌.

അഭിലാഷ്‌ ശങ്കര്‍ ഡിഒപി, സാജന്‍ വി എഡിറ്റര്‍, സാബു വിത്ര ആര്‍ട്ട്‌ ഡയറക്ടര്‍, റോണക്‌്‌സ്‌ സേവിയര്‍ മേക്കപ്പ്‌ തുടങ്ങിയവരാണ്‌ അണിയറയില്‍.

മൂന്ന്‌ മുഖ്യകഥാപാത്രങ്ങളുടേയും നിരവധി പ്രൊജക്ടുകള്‍ വരാനിരിക്കുന്നുണ്ട്‌. മംമ്‌ത അടുത്തിടെ ലോകമേ എന്ന പേരില്‍ ഒരു മ്യൂസിക്‌ വീഡിയോ നിര്‍മ്മിച്ചിരുന്നു. ലാല്‍ബാഗ്‌ ആണ്‌ താരത്തിന്റെ റിലീസ്‌ ചെയ്യാനിരിക്കുന്ന സിനിമ. ചെമ്പന്‍ വിനോദ്‌, ചുരുളി, അജഗജാന്തരം, മെമ്പര്‍ രമേശന്‍ ഒമ്പാതാം വാര്‍ഡ്‌ എന്നിവ റിലീസ്‌ ചെയ്യാനിരിക്കുന്നു.

ശ്രീനാഥ്‌ ഭാസി അടുത്തിടെ റോജിന്‍ തോമസ്‌ ഒരുക്കുന്ന സിനിമ പൂര്‍ത്തിയാക്കിയിരുന്നു. ടോം ഇമ്മട്ടിയുടെ ദുനിയാവിന്റെ ഒരറ്റത്ത്‌ എന്ന സിനിമയിലും ഭാഗമാകുന്നു. റെഫി മുഹമ്മദ്‌ ചിത്രം അല്‍ കരാമ, ഗിരീഷ്‌ മനോയുടെ മുത്തം നൂറുവിധം , ധീരജ്‌ ബാലയുടെ സ്‌പോര്‍ട്ട്‌സ്‌ സിനിമ ഉദയ എന്നിവയാണ്‌ മറ്റു സിനിമകള്‍.