ഫോറന്‍സിക്, നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ടൊവിനോ തോമസ് ആണ് ചിത്രത്തില്‍ നായകവേഷം ചെയ്യുന്നത്. മംമ്ത മോഹന്‍ദാസ് നായികയും. താരത്തിന്റെ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറക്കാര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. റിതിക സേവിയര്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് താരമെത്തുന്നത്.
ഫോറന്‍സിക് സയന്‍സ് വിഷയമാക്കികൊണ്ട ഇതാദ്യമായാണ് മലയാളത്തില്‍ ഒരു മുഴുനീള സിനിമ. അതുകൊണ്ട് തന്നെ സാധാരണ ത്രില്ലറുകളില്‍ നിന്നും വ്യത്യസ്തമായി സിനിമയ്ക്ക് പ്രതീക്ഷകളുമേറെയാണ്. ടൊവിനോ സാമുവല്‍ ജോണ്‍് കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് സയന് ലാബിലെ കേരളപോലീസിന്റെ മെഡിക്കല്‍ ലീഗല്‍ അഡൈ്വസര്‍ ആണ്.
ബിഗില്‍ ഫെയിം റേബ മോണിക ജോണ്‍, സൈജു കുറുപ്പ്, ജിജു ജോണ്‍, ലില്ലി ഫെയിം ധനേഷ് ആനന്ദ്, അനില്‍ മുരളി എന്നിവരും സഹതാരങ്ങളായെത്തുന്നു. ഡിഒപി അഖില്‍ ജോര്‍ജ്ജ്, മ്യൂസിക് ഡയറക്ടര്‍ ജേക്ക്സ് ബിജോയ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് എന്നിവരാണ് അണിയറയില്‍. മാര്‍ച്ചില്‍ തിയേറ്ററുകളിലേക്കെത്തിക്കാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.