മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഷൈലോക്- ദ മണി ലെന്‍ഡര്‍ ചിത്രീകരണം ആരംഭിച്ചു. മലയാളത്തിലും തമിഴിലുമായൊരുക്കുന്ന ചിത്രം സംവിധായകനും മമ്മൂട്ടിയും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയാണ്. ആദ്യ രണ്ട് ചിത്രങ്ങള്‍ രാജാധിരാജ, മാസ്റ്റര്‍പീസ് എന്നിവയായിരുന്നു.
പുതിയ സിനിമയില്‍ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡിലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രാജ്കിരണ്, മീന എന്നിവരും പ്രമുഖ കഥാപാത്രങ്ങളാകുന്നു.
രാജ് കിരണ്‍, പ്രശസ്തനായ തമിഴ് താരം പാണ്ഡവര്‍ ഭൂമി, സണ്ടക്കോഴി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ്. ഷൈലോക് അദ്ദേഹത്തിന്റെ ആദ്യ മലയാളസിനിമയാണ്. രാജ്കിരണും മീനയും എന്‍ രാസാവിന് മനസിലെ എന്ന ചിത്രത്തില്‍ 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദമ്പതികളായെത്തിയിരുന്നു.
പുതുമുഖങ്ങളായ ബിബിന്‍ മോഹന്സ അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ഷൈലോക് എഴുതിയിരിക്കുന്നത്. ജോബി ജോര്‍ജജിന്റെ ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍, കസബ എന്നിവ നിര്‍മ്മിച്ചതും ഇവരായിരുന്നു.
ഗോപി സുന്ദര്‍ സംഗീതം ഒരുക്കുമ്പോള്‍ രണദീവ് ആണ് ക്യാമറ ചെയ്യുക. രമേഷ് പിഷാരടി ഒരുക്കുന്ന ഗാനഗന്ധര്വ്വന്, ചരിത്ര സിനിമ മാമാങ്കം എന്നിവയാണ് മമ്മൂട്ടിയുടെ അടുത്ത റിലീസ് ചിത്രങ്ങള്‍