മുമ്പ് അറിയിച്ചിരുന്നതുപോലെ മമ്മൂട്ടിയുടെ പോലീസ് ചിത്രം ഉണ്ട ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ട്രയിലര്‍ മമ്മൂട്ടിയുടെ ഒഫീഷ്യല്‍ പേജിലൂടെ ഷെയര്‍ ചെയ്തു. ഖാലിദ് റഹ്മാന്- അനുരാഗകരിക്കിന്‍ വെള്ളം ഫെയിം സംവിധാനം ചെയ്യുന്ന ചിത്രം 2014ലെ ലോകസഭ ഇലക്ഷന് സമയത്ത് ഉണ്ടായ ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
കേരളത്തില്‍ നിന്നും ഇലക്ഷന് ഡ്യൂട്ടിയ്ക്കായി ഒരു യൂണിറ്റ് പോലീസ് ഉത്തരേന്ത്യയിലെ മാവോയിസ്റ്റ് ഏരിയയിലേക്ക് പോവുന്നതും അവിടുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയില്‍. പൂര്‍ണ്ണമായും റിയലിസ്റ്റിക്കായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ മാജിക്കുകളോ കൊമേഴ്സ്യല്‍ ഗിമ്മിക്കുകളോ സിനിമയിലില്ല. മമ്മൂട്ടി സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന് സിപി ആയെത്തുന്നു. എട്ട് പേരടങ്ങുന്ന പോലീസ് സംഘത്തിന്റെ തലവനാണ്.ഷൈന്‍ ടോം ചാക്കോ, അര്ജ്ജുന് അശോകന്, ജാക്കബ് ഗ്രിഗറി, റോണി ഡേവിഡ്, നൗഷാദ് ബോംബെ, ഗോകുലന്, അഭിറാം, ലുക്മാന് എന്നിവരാണ് മറ്റ് പോലീസുകാര്‍.
കൃഷ്ണന് സേതുകുമാര്‍ മൂവിമില് ബാനറില്‍ ജെമിനി സ്റ്റുഡിയോസുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. ഈദിന് സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ സെന്‍സറിംഗ് പ്രശ്നങ്ങള്‍ കാരണം റിലീസിംഗ് നീട്ടുകയായിരുന്നു. സിനിമ ജൂണ്‍ 14ന് ലോകമാകെ റിലീസ് ചെയ്യാനിരിക്കുകയാണ്.