മമ്മൂട്ടിയുടെ അടുത്ത ചിത്രം ഉണ്ട, അനുരാഗകരിക്കിന്‍ വെള്ളം ഫെയിം ഖാലിദ് റഹ്മാന് ഒരുക്കുന്ന സിനിമയില്‍ മമ്മൂട്ടി പോലീസ് ഇന്സ്പെക്ടറായാണെത്തുന്നത്. കാസര്‍ഗോഡില്‍ ആദ്യഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ സിനിമ വയനാടില്‍ രണ്ടാംഘട്ടം ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. 20ദിവസത്തെ ഷൂട്ടിംഗ് കൂടിയാണ് ബാക്കിയുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വയനാട്ടിലെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ടീം ഛത്തീസ്ഗഡിലേക്ക് പോകുമെന്നാണ് അറിയുന്നത്.
ഉണ്ട ആക്ഷന്‍ കോമഡി എന്റര്‍ടെയ്നറാണ്. സംവിധായകന് ഖാലിദ് തന്നെയാണ് കഥ എഴുതിയിരിക്കുന്നത്. തിരക്കഥ ഹര്‍ഷാദിന്റേതാണ്. കേരളത്തില്‍ നിന്നുമുള്ള ഒരു യൂണിറ്റ് പോലീസ് ഇലക്ഷന് ഡ്യൂട്ടിക്കായി ഉത്തരേന്ത്യയിലെ നക്സലൈറ്റ് ഏരിയയിലേക്ക് എത്തിയപ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയില്‍.
മമ്മൂട്ടിക്കൊപ്പം വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, ജാക്കബ് ഗ്രിഗറി, സുധി കൊപ്പ, അര്ജ്ജുന് അശോകന്, ദിലീഷ് പോത്തന്, അലന്‍സിയര്‍ ലെ ലോപ്പസ്, എന്നിവരുമെത്തുന്നു. ജിഗര്‍ത്താണ്ഡ ഫെയിം ഗാവമിക് യു ആരിയാണ് ക്യാമറ, പ്രശാന്ത് പിള്ള മ്യൂസിക് ചെയ്യുന്നു.ബോളിവുഡില്‍ നിന്നുള്ള ശ്യാം കൗശല്‍ ആണ് ആക്ഷന്‍ കൊറിയോഗ്രാഫി.
ജെമിനി സ്റ്റുഡിയോയുമായി ചേര്‍ന്ന മൂവി മില്‍ കൃഷ്ണന് സേതുകുമാര്‍ ആണ് സിനിമ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം രണ്ടാംപകുതിയില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് സൂചന.