Categories
Film News

മമ്മൂട്ടിയുടെ ഉണ്ട റിലീസ് തീയ്യതി മാറ്റി, പുതിയ തീയ്യതി

മമ്മൂട്ടി പോലീസുകാരനായെത്തുന്ന സിനിമ ഉണ്ട ഈദിന് തിയേറ്ററുകളിലേക്കെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സെന്‍സറിംഗ് പ്രശ്‌നങ്ങള്‍ കാരണം റിലീസിംഗ് നീട്ടിയിരിക്കുകയാണ്. ജൂണ്‍ 14ന് ലോകമാകെ സിനിമ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നാളെ ഈദ് ദിനത്തില്‍ രാവിലെ 11മണിക്ക സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്യാനിരിക്കുകയാണ് അണിയറക്കാര്‍.

ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന ഉണ്ട കേരളത്തില്‍ നിന്നുമുള്ള ഒരു യൂണിറ്റ് പോലീസുകാര്‍ ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഏരിയയിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിയ്ക്കായി പോവുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയില്‍. മമ്മൂട്ടി പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ സിപി മണികണ്ഠന്‍ ആയെത്തുന്നു. ഷൈന്‍ ടോം ചാക്കോ, ജാക്കബ് ഗ്രിഗറി, റോണി ഡേവിഡ്, അര്‍ജ്ജുന്‍ അശോകന്‍, നൗഷാദ് ബോംബെ, ഗോകുലന്‍, അഭിറാം, ലുക്മാന്‍ എന്നിവരാണ് യൂണിറ്റിലുള്ള പോലീസുകാര്‍.

സിനിമ ടീസര്‍ കഴിഞ്ഞ മാസം ആദ്യം ഇറങ്ങിയിരുന്നു. ഉണ്ട എന്നത് വളരെ റിയലിസ്റ്റികായിട്ടുള്ളസിനിമയായിരിക്കും, സൂപ്പര്‍സ്റ്റാര്‍ ഗിമ്മിക്കുകളോ കൊമേഴ്‌സ്യല്‍ സംഭവങ്ങളോ ഒന്നുമില്ലാത്ത. കൃഷ്ണന്‍ സേതുകുമാര്‍ മൂവി മില്‍ ബാനറില്‍ ജെമിനി സ്റ്റുഡിയോയുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.