Categories
Film News

മമ്മൂക്കയുടെ ഉണ്ട ഈദിനെത്തും, ഔദ്യോഗിക പ്രഖ്യാപനമെത്തി

മമ്മൂട്ടിയുടെ ഉണ്ട ഈദിന് തിയേറ്ററുകളിലേക്കെത്തും. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് സിനിമയിപ്പോള്‍. അടുത്തുതന്നെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും റിലീസ് ചെയ്യാിരിക്കുകയാണ്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമ കോമഡി ആക്ഷന്‍ ത്രില്ലര്‍ ആണ്. സംവിധായകന്റെ മുന്‍സിനിമ അനുരാഗകരിക്കിന്‍ വെള്ളം മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം രജിഷ വിജയന് നേടികൊടുത്തിരുന്നു.

സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന നായകവേഷമാണ് മമ്മൂട്ടി സിനിമയില്‍ ചെയ്യുന്നത്. നോര്‍ത്ത് ഇന്ത്യയിലെ നക്‌സല്‍ ഏരിയയിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിയ്ക്കായി ഒരു യൂണിറ്റി കേരളപോലീസ് പോവുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയില്‍.

ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി, സുധി കൊപ്പ, അര്‍ജുന്‍ അശോകന്‍, റോണി ഡേവിഡ്, ദിലീഷ് പോത്തന്‍, ലുക്മാന്‍ എന്നിവരും ചിത്രത്തിലുണ്ട്. ബോളിവുഡില്‍ നിന്നുള്ള ഓംകാര്‍ ദാസ് മാണിക് പുരി, ഭഗവാന്‍ തിവാരി, ചിയെന്‍ ഹോ ലിയാവോ എന്നിവരും സഹതാരങ്ങളായുണ്ട്.

സംവിധായകന്‍ ഖാലിദിന്റെ കഥയ്ക്ക് ഹര്‍ഷാദ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മൂവി മില്ലിന്റെയും ജെമിനി സ്റ്റുഡിയോസിന്റെയും ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍മിക്കുന്നത്.