Categories
Film News

മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് ചിത്രീകരണം പുനരാരംഭിക്കുന്നു

കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് ചിത്രീകരണം പുനരാരംഭിക്കുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോ ഒരുക്കുന്ന മിസ്റ്ററി ത്രില്ലർ ആണ് സിനിമ. ലോക്ഡൗൺ പ്രഖ്യാപിക്കുന്ന സമയത്ത് സിനിമ അവസാനഘട്ട ചിത്രീകരണത്തിലായിരുന്നു.

മഞ്ജു വാര്യർ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന സിനിമയാണിത്. മമ്മൂട്ടി തന്റെ ഭാഗങ്ങൾ ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. മ‍ഞ്ജു വാര്യരുടെ ഏതാനും സീനുകൾ പൂർത്തിയാക്കാനുണ്ട്. നിഖില വിമൽ, സാനിയ അയ്യപ്പൻ, ബേബി മോണിക കൈതി ഫെയിം, ജഗദീഷ്, രമേഷ് പിഷാരടി, കരിക്ക് ഫെയിം അമേയ മാത്യു, നായിക നായകന്‍ ഫെയിം വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു.

അണിയറയിൽ അഖിൽ ജോർജ്ജ് സിനിമാറ്റോഗ്രാഫർ, രാഹുൽ രാജ് സംഗീതം, ഷമീർ മുഹമ്മദ് എഡിറ്റിംഗ് എന്നിവരാണ്. ആന്റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണൻ, വിഎൻ ബാബു എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്നു.