മഹി വി രാഘവ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം യാത്രയുടെ കാത്തിരിപ്പിലാണ് പ്രേക്ഷകർ ഇന്ന്. യാത്രയുടെ ടീസറിന് വൻ ജനപ്രീതിയാണ് ലഭിച്ചിരിക്കുന്നത്.

ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ കഥ പറയുന്ന ചിത്രവുമായാണ് മമ്മൂട്ടി തെലുങ്കിൽ തിളങ്ങാനെത്തുന്നത്.

അടുത്ത വർഷം ഇറങ്ങാൻ പോകുന്ന ചിത്രങ്ങലിൽ ഏറെ മുന്നിൽ നിൽകുന്നതും മമ്മൂട്ടിയുടെ യാത്രയാണെന്ന് റിപ്പോർട്ടുകൾ.

സിമ്പ എന്ന ചിത്രമാണ് രണ്ടാമതെത്തുന്നത്, ര‍ൺവീർ സിംങ്, സാറ അലിഖാൻ എന്നിവർ അഭിനയിക്കുന്ന ചിത്രമാണിത്. അതേ സമയം യാത്രയുടേതായി പുറത്തിറങ്ങിയ ടീസർ 2 മില്യൺ ഡിജിറ്റൽ വ്യൂസ് നേടി ജൈത്രയാത്ര തുടരുകയാണ്.
വൈഎസ്ആരിന്റെ പദയാത്രയാണ് യാത്രയുടെ പ്രമേയമായി എത്തുന്നത്.

കൂടാതെ കോൺ​ഗ്രസ് ഹൈക്കമാൻഡുമയുള്ള വൈഎസ്ആറിന്റെ അടുപ്പവും അകൽച്ചയും ചിത്രം പ്രതിപാദിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ യാത്ര യെന്ന സിനിമ ഏറെ പ്രാധാന്യം നേടുമെന്നാണ് സംസാരം, ഫെബ്രുവരി 8 നാണ് ചിത്രം പുറത്തിറങ്ങുന്നത്.

Published by eparu

Prajitha, freelance writer