Categories
Film News

ചരിത്രമാകാനൊരുങ്ങി മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര ; ആദ്യ ടിക്കറ്റ് വിറ്റ് പോയത് 4.37 ലക്ഷത്തിന്

റാം ചിത്രം പേരൻപിന് ശേഷം മെഗാ സ്റ്റാർ മമ്മൂട്ടിയുടെതായി  പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് തെലുങ്കിലെത്തുന്ന യാത്ര .
‌വൈഎസ് ആർ റെഡ്ഡിയുടെ കഥ പറയുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് എത്തുന്നത്. ഇപ്പോൾ ലഭ്യമാകുന്ന കണക്കനുസരിയ്ച്ച് ചിത്രം പുറത്തിറങ്ങാൻ 3 ദിവസം മാത്രം ബാക്കി നിൽക്കേ ആദ്യ ടിക്കറ്റ് പൊന്നും വിലയ്ക്ക് സ്വന്തമാക്കിയിരിയ്ക്കുകയാണ്  ഒരു ആരാധകൻ.
മുനീശ്വർ റെഡ്ഡി എന്ന ആരാധകൻ ആദ്യ ടിക്കറ്റ് സ്വന്തമാക്കിയത് 4.37 ലക്ഷത്തിന് , ഉയർന്ന് തുകക്ക് വിറ്റ് പോയ ടിക്കറ്റ് കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് സിനിമാ ലോകം .
ആന്ധ്ര മുൻ മുഖ്യമന്ത്രി വൈഎസ് ആർ റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ബയോപിക് ചിത്രമാണ് യാത്ര , അരങ്ങിലെത്താൻ പോകുന്ന  നേതാവിനെ ആകാക്ഷയോടെ നോക്കിയിരിയ്ക്കുകയാണ് പ്രേക്ഷകർ  .
1999 മുതൽ 2004 വരെയുള്ള വൈഎസ് ആറിന്റെ ജീവിതമാണ് യാത്രയെന്ന ചിത്രത്തിലൂടെ മമ്മൂട്ടി  അരങ്ങിലെത്തിയ്ക്കുന്നത് . കോൺഗ്രസിനെ മുന്നിലെത്തിച്ച വൈഎസ്ആറിന്റെ മൂന്ന് മാസം നീണ്ട പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം.