ആരാധകർ കാത്തിരുന്ന മമ്മൂട്ടി ചിത്രം പേരൻപ് പ്രദർശനത്തിനെത്തുന്നു. ചലച്ചിത്ര മേളകളിൽ മികച്ച അഭിപ്രായം നേടിയ സിനിമയാണ് പേരൻപ്. അതിനാൽ ആരാധകരുടെ പ്രതീക്ഷയും വാനോളം ഉയരെയാണ് ഈ ചിത്രത്തിനെക്കുറിച്ചുള്ളത്.

റാം ആണ് പേരൻപ് സംവിധാനം ചെയ്തിട്ടുള്ളത്. തരമണി, തങ്ക മീൻകൾ എന്നീ സിനിമകൾ സംവിധാനം ചെയ്ത് എണ്ണം പറഞ്ഞ സംവിധായകരുടെ സ്ഥാനത്തേക്ക് എത്തിയിട്ടുള്ള വ്യക്തിയാണ് റാം.

സാധനയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്, സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പിലൂടെ റാം പ്രേക്ഷകരിലേക്കെത്തിക്കുന്നത്, പിതാവായി അമുദനെന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി നമ്മെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. അച്ഛന്റെയും മകളുടെയും കഥ പറയുന്ന ചിത്രത്തിന് മേളകളിൽ വൻ വരവേൽപ്പാണ് ലഭിച്ചത്.

തമിഴിലെ മുൻനിര നടൻമാരിലൊരാളായ സമുദ്രക്കനി, അഞ്ജലി, അഞ്ജലി അമീർ എന്നിവരും ഈ ചിത്രത്തിന്റെ ഭാ​ഗമായെത്തുന്നു. ഛായാ​ഗ്രഹണം തേനി ഈശ്വറാണ്. ചിത്രത്തിന്റെ നിർമ്മാതാവ് പിഎൽ തേനപ്പനാണ്. ചിത്രത്തിന് സം​ഗീതതമ1രുക്കിയിരിക്കുന്നത് തമിഴിലെ പ്രശസ്ത സം​ഗീത സംവിധായകനായ യുവാൻ ശങ്കർ രാജയാണെന്നതും പേക്ഷകരെ ചിത്രത്തിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്.

Published by eparu

Prajitha, freelance writer