Categories
Film News

ഷൈലോക് രാജമാണിക്യം പോലുള്ള സിനിമയായിരിക്കും

മമ്മൂട്ടിയുടെ പുതിയ സിനിമ ഷൈലോക് അടുത്തിടെയാണ് ആരംഭിച്ചത്. അജയ് വാസുദേവ് ഒരുക്കുന്ന സിനിമ ജോബി ജോര്‍ജ്ജ് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നു. ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന സിനിമ ആക്ഷന്‍ മാസ് എന്റര്‍ടെയ്‌നര്‍ ആണ്.

അടുത്തിടെ ഫേസ്ബുക്ക് ഫോളവേഴ്‌സുമായി നടത്തിയ ചാറ്റില്‍ അണിയറക്കാര്‍ അറിയിച്ചത് ഷൈലോക് രാജമാണിക്യം പോലൊരു സിനിമയായിരിക്കുമെന്നാണ്. മമ്മൂട്ടിയുടെ കരിയറിലെ മാസ് സിനിമകളിലൊന്നാണിത്. റിലീസ് ചെയ്ത് 14വര്‍ഷങ്ങള്‍ക്ക് ശേഷവും സിനിമയുടെ സ്വീകാര്യതയ്ക്ക് ഭംഗം വന്നിട്ടില്ല.

തമിഴിലും മലയാളത്തിലുമായി ദ്വിഭാഷചിത്രമായാണ് ഷൈലോക് ഒരുക്കുക. മമ്മൂട്ടി പലിശക്കാരനായി േ്രഗ ഷെയ്ഡ് കഥാപാത്രമായാണെത്തുക. പ്രശസ്ത തമിഴ് നടന്‍ രാജ കിരണ്‍ സിനിമയില്‍ പ്രധാന കഥാപാത്രമായെത്തുന്നു. മീന മമ്മൂട്ടിയുടെ നായികയായും. അണിയറയില്‍ രെണദീവ്, സംഗീതം ഗോപി സുന്ദര്‍, എഡിറ്റര്‍ റിയാസ് കെ ബാദര്‍ , കലാസംവിധാനം വിനോദ് രവീന്ദ്രന്‍ എന്നിവരാണ്.

സിനിമയുടെ പൂര്‍ണ്ണമായ രീതിയിലുള്ള ചിത്രീകരണം ആഗസ്റ്റ് 7ന് ആരംഭിക്കാനിരിക്കുകയാണ്.