Categories
Film News teaser

മമ്മൂട്ടി സിനിമ ഷൈലോക് ടീസര്‍ കാണാം

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാസ് എന്റര്‍ടെയ്‌നര്‍ സിനിമ ഷൈലോക് ജനുവരിയില്‍ റിലീസ് ചെയ്യുകയാണ്. അതിനുമുന്നോടിയായി സിനിമയുടെ ടീസര്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. 1.27മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ടീസര്‍. മമ്മൂട്ടിയുടെ പുതിയ റിലീസ് ചിത്രം മാമാങ്കം പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ടീസര്‍ സ്‌ക്രീന്‍ ചെയ്തു തുടങ്ങും.

ഷൈലോക് ഒരുക്കുന്നത് മാസ്റ്റര്‍പീസ്, രാജാധിരാജ സംവിധായകന്‍ അജയ് വാസുദേവ് ആണ്. ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തിന്റെ തമിഴ് പേര് കുബേരന്‍ എന്നാണ്.

പ്രശസ്ത തമിഴ് താരം രാജ് കിരണ്‍ ആദ്യമായി മലയാളത്തിലേക്കെത്തുകയാണ് ചിത്രത്തിലൂടെ. തമിഴ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നതും ഇദ്ദേഹമാണ്. മീന, ബിബിന്‍ ജോര്‍ജ്ജ്, ബൈജു,സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു, അര്‍ജ്ജുന്‍ നന്ദകുമാര്‍, ഹരീഷ് കണാരന്‍ എന്നിവരും ചിത്രത്തിലെത്തുന്നു.
ജോബി ജോര്‍ജ്ജ് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 23ന് തിയേറ്ററുകളിലേക്കെത്തും.