Categories
Film News teaser

കുബേരന്‍ മമ്മൂട്ടിയുടെ ഷൈലോക് തമിഴ് വെര്‍ഷന്‍ ടീസര്‍

മലയാളം സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ ഷൈലോക് ജനുവരി 23ന് തിയേറ്ററുകളിലേക്കെത്തുകയാണ്. സിനിമയുടെ തമിഴ് വെര്‍ഷനാണ് കുബേരന്‍. പൊങ്കല്‍ ദിനത്തില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

പ്രശസ്ത തമിഴ് താരം രാജ് കിരണ്‍ പ്രധാനപ്പെട്ട കഥാപാത്രമായെത്തുന്നു. തമിഴ് ടീസര്‍ അദ്ദേഹത്തെ കേന്ദ്രീകരിച്ചുള്ളതാണ്. തമിഴ് വെര്‍ഷന് സംഭാഷണമൊരുക്കിയിരിക്കുന്നതും രാജ് കിരണ്‍ ആണ്. ടീസറില്‍ മമ്മൂട്ടി രണ്ട് വ്യത്യസ്ത ലുക്കുകളിലെത്തുന്നു.

മീന, ബിബിന്‍ ജോര്‍ജ്ജ്, ബൈജു, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, അന്‍സണ്‍ പോള്‍, അര്‍ത്ഥന ബിനു, ജോണ്‍ വിജയ്, അര്‍ജ്ജുന്‍ നന്ദകുമാര്‍, ഹരീഷ് കണാരന്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.

ഡിഒപി രണദീവ്, കമ്പോസര്‍ ഗോപി സുന്ദര്‍, എഡിറ്റര്‍ റിയാസ് കെ ബാദര്‍ എന്നിവരാണ് അണിയറയില്‍. ജോബി ജോര്‍ജ്ജ് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ് സിനിമ നിര്‍മ്മിക്കുന്നു.