Categories
Film News

മമ്മൂട്ടിയുടെ ഷൈലോക് പുതുക്കിയ റിലീസ് തീയ്യതി

തീര്‍ത്തും അപ്രതീക്ഷിതമായി ഉണ്ടായ കാരണങ്ങള്‍ മമ്മൂട്ടിയുടെ രണ്ട് റിലീസ് ചിത്രങ്ങളേയും ബാധിച്ചിരിക്കുകയാണ്. താരത്തിന്റെ ചരിത്രസിനിമയായ മാമാങ്കം പോസ്റ്റ്‌പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തതിനാല്‍ നവംബര്‍ 21ന് തീരുമാനിച്ച റിലീസ് ഡിസംബര്‍ 12ലേക്ക് മാറ്റിയിരിക്കുകയാണ്.

റിലീസ് മാറ്റിയത് നേരിട്ടല്ലാതെ താരത്തിന്റെ ക്രിസ്തുമസ് ചിത്രമായ ഷൈലോകിനേയും ബാധിച്ചിരിക്കുന്നു. ഡിസംബര്‍ 20നായിരുന്നു ഷൈലോക് റിലീസ് പ്രഖ്യാപിച്ചത്. എന്നാല്‍ മാമാങ്കം റിലീസ് കഴിഞ്ഞ് 8ദിവസത്തിനുള്ളില്‍ തന്നെ മറ്റൊരു മമ്മൂട്ടി ചിത്രവുമെത്തുക എന്നതിനാല്‍ ഷൈലോക് റിലീസ് ജനുവരി 23ലേക്ക് മാറ്റിയിരിക്കുകയാണ്.

ഈ രണ്ട് ചിത്രങ്ങളും ഒന്നിലേറെ ഭാഷകളില്‍ ഒരുമിച്ച് റിലീസ് ചെയ്യുന്ന സിനിമകളാണ്. മാമാങ്കം മലയാളത്തില്‍ ഒരുക്കി തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നു. നാല് വെര്‍ഷനുകളും ഒരേ ദിവസം തന്നെ റിലീസ് ചെയ്യാനിരിക്കുകയാണ്. ഷൈലോക് തമിഴിലും മലയാളത്തിലുമായാണ് ഒരുക്കിയിട്ടുള്ളത്. തമിഴ് വെര്‍ഷന് കുബേരന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. രണ്ട് വെര്‍ഷനും ഒരുമിച്ച് സ്‌ക്രീനിലെത്തും.