മമ്മൂട്ടി- അജയ് വാസുദേവ് ചിത്രം ഷൈലോക്ക് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ക്രിസ്തുമസ് റിലീസാണ് സിനിമ. ബിബിന്‍ മോഹന്‍ – അനീഷ് ഹമീദ് കൂട്ടുകെട്ട് ഒരുക്കുന്ന സിനിമ മുഴുവനായും ഒരു മാസ് എന്റര്ടെയ്നര് ആയിരിക്കും.
ഷൈലോക് തമിഴിലും മലയാളത്തിലുമായാണ് ഒരുക്കിയിരിക്കുന്നത്. തമിഴ് വെര്ഷന് പേര് കുബേരന് എന്നാണ്. തമിഴിലെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അടുത്തിടെ റിലീസ് ചെയ്തിരുന്നു. മമ്മൂട്ടി ചിത്രത്തില്‍ ഒരു ഫിനാന്‍ഷ്യര്‍ ആയാണ് എത്തുന്നത്. േ്രഗ ഷെയ്ഡഡ് കഥാപാത്രമാണ് താരത്തിന്റേത്. സിനിമയുടെ മലയാളം വെര്ഷന് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയതില്‍ മമ്മൂട്ടി സ്റ്റൈലിഷ് ലുക്കിലാണ് എത്തുന്നത്.
പ്രശസ്ത തമിഴ് നടന് രാജ് കിരണ്‍ മലയാളത്തിലേക്ക് ആദ്യമായെത്തുകയാണ് ഷൈലോകിലൂടെ. തമിഴ് വെര്ഷന് ഡയലോഗുകള്‍ ഒരുക്കിയിരിക്കുന്നതും രാജ് കിരണ്‍ തന്നെയാണ്. മീന, ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു, അര്ജ്ജുന് നന്ദകുമാര്‍, ഹരീഷ് കണാരന്, എന്നിവരും ചിത്രത്തിലുണ്ട്.
ജോബി ജോര്‍ജ്ജ് ഗുഡ് വില്‍ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.