Categories
Film News

മമ്മൂട്ടി ചിത്രം ഷൈലോക് സെന്‍സറിംഗ് പൂര്‍ത്തിയാക്കി, യുഎ സര്‍ട്ടിഫിക്കറ്റ്

മമ്മൂട്ടിയുടെ ഷൈലോക്ക് യുഎ സര്‍ട്ടിഫിക്കറ്റ് നേടികൊണ്ട് സെന്‍സറിംഗ് പൂര്‍ത്തിയാക്കി. അവസാനകടമ്പ പൂര്‍ത്തിയാക്കി ജനുവരി 23ന് തന്നെ ചിത്രം റിലീസ് ചെയ്യും. ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്. അജയ് വാസുദേവ്, രാജാധിരാജ, മാസ്റ്റര്‍പീസ് ഫെയിം സംവിധായകന്‍ ഒരുക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ സിനിമയാണ്.

ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന സിനിമയാണ് ഷൈലോക്. മമ്മൂട്ടിയ്‌ക്കൊപ്പം സിനിമയില്‍ തമിഴ് താരം രാജ് കിരണ്‍ മലയാളത്തിലേക്കെത്തുന്നു. മീന, ബിബിന്‍ ജോര്‍ജ്ജ്, ബൈജു, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, അന്‍സണ്‍ പോള്‍, അര്‍ത്ഥന ബിനു, ജോണ്‍ വിജയ്, അര്‍ജ്ജുന്‍ നന്ദകുമാര്‍, ഹരീഷ് കണാരന്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.

ഷൈലോക് ഒരേ സമയം തമിഴിലുമെത്തുന്നു, കുബേരന്‍ എന്നാണ് ചിത്രത്തിന്റെ പേര്. രാജ് കിരണ്‍ ആണ് തമിഴ് ഡയലോഗുകള്‍ ഒരുക്കിയിരിക്കുന്നത്. ഡിഒപി രണദീവ്, കമ്പോസര്‍ ഗോപി സുന്ദര്‍, എഡിറ്റര്‍ റിയാസ് കെ ബാദര്‍ എന്നിവരാണ് അണിയറയില്‍. ജോബി ജോര്‍ജ്ജ് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ് സിനിമ നിര്‍മ്മിക്കുന്നു.