Categories
Film News

നീണ്ട 14 വർഷങ്ങൾക്ക് ശേഷം സേതുരാമയ്യർ വീണ്ടുമെത്തുന്നു; സിബിഐ അഞ്ചാം ഭാഗം അണിയറയിൽ ഒരുങ്ങുന്നതായി സംവിധായകൻ കെ മധു.

കേരളത്തെ ഏറെ ആകർഷിച്ച സിനിമകളിലൊന്നായിരുന്നു  ഒരു സിബിഐ  ഡയറി കുറിപ്പ്  എന്ന ചിത്രം , ചിത്രത്തിന്റെതായി വന്ന എല്ലാ ഭാഗങ്ങൾക്കും  ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മികച്ച കളക്ഷൻ വിജയവും , പ്രേക്ഷക പിന്തുണയും ലഭിച്ചതായിരുന്നു ചിത്രത്തിന്റെ എല്ലാ ഭാഗങ്ങൾക്കും .
കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രത്തിന് വീണ്ടും തുടർ ഭാഗമൊരുങ്ങുന്നുവെന്ന വാർത്ത പുറത്ത് വിട്ടത് സംവിധായകൻ മധു തന്നെയാണ് . നീണ്ട  14  വർഷത്തെ ഇടവേളക്ക് ശേഷമാണ് കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ ചിത്രം എത്തുന്നത് .
1988 ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറി കുറിപ്പ് എന്ന ചിത്രമാണ് ആദ്യം പുറത്തിറങ്ങിയത് . വൻ വിജയമായ് തീർന്ന ചിത്രത്തിന് പിന്തുടർച്ചകളും ഉണ്ടായി. ജാഗ്രത , സേതു  രാമയ്യർ സിബിഐ, നാലാം ഭാഗം നേരറിയാൻ സിബിഐ എന്നിവയാണ് പിന്നീട് വന്ന ചിത്രങ്ങൾ.
അവസാന  ചിത്രം 2005 ലാണ് പുറത്തിറങ്ങിയത് .  നീണ്ട 14 വർഷങ്ങൾക്ക് ശേഷം എത്തുന്ന ചിത്രത്തിന് പ്രതീക്ഷകളും ഏറെയാണ്. കെ മധുവിന്റെ നിർമ്മാണ കമ്പനിയായ കൃഷ്ണ കൃപ ഫിലിംസ് ഏറെ നാളുകൾക്ക് ശേഷം മടങ്ങിവരവ് നടത്താൻ ഒരുങ്ങുന്നതായും അദ്ദേഹം വ്യക്തമാക്കി.