Categories
Film News

വിസ്മയകരമായ കുതിപ്പിൽ മമ്മൂട്ടി ചിത്രം ; ഐഎംഡിബിയിൽ ചരിത്ര നേട്ടം: പേരൻപ് ജൈത്രയാത്ര തുടരുന്നു

മമ്മൂട്ടിയെന്ന മഹാ നടന്റെ അബിനയ സാധ്യതകളെ ആവോളം ഉപയോഗിച്ച് പുറത്തിറങ്ങിയ റാം ചിത്രം പേരൻപ് അതിന്റെ ജൈത്രയാത്ര തുടരുകയാണ് .
സാധനയെന്ന പെൺകുട്ടി പാപ്പയായും അമുദവനായി സാക്ഷാൽ മമ്മൂട്ടിയും എത്തിയ പേരൻപ് പ്രേക്ഷകർ നെഞ്ചേറ്റി കഴിഞ്ഞിരിയ്ക്കുന്നു.
ചലച്ചിത്ര മേളകളിലടക്കം മികച്ച പേരെടുത്ത ചിത്രം വ്യത്യസ്തമാകുന്നത്  അതിന്റെ കരുത്തുറ്റ തിരക്കഥയിലും  മമ്മൂട്ടിയടക്കമുള്ള അഭിനേതാക്കളുടെ സമാനതകളില്ലാത്ത അഭിനയത്തന്റെ പേരിലുമാണ്   . ഇപ്പോൾ ചിത്രത്തിന് കൈവന്നിരിയ്ക്കുന്നത് മറ്റൊരു നേട്ടമാണ്.
ഇന്റർനെറ്റ് മൂവി ഡേറ്റാ ബേസ് (ഐഎംഡിബി) പേരൻപിന്റെ റേറ്റിംങ് ആണ് ഇപ്പോൾ ചർച്ചാ  വിഷയം . ലോക സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു തമിഴ് ചിത്രം ഏറ്റവും കൂടുതൽ റേറ്റിംങ് നേടി മുന്നിലെത്തിയിരിക്കുന്നു . 9.8/10  ആണ് ചിത്രത്തിന് ലഭിച്ചിരിയ്ക്കുന്ന റേറ്റിംങ് .
തങ്കമീൻകൾ , തരമണി എന്നീ അത്യുജ്വല ചിത്രങ്ങൾ സംവിധാനം  ചെയ്ത സംവിധായകനെന്ന നിലയിൽ റാമും , അഭിനയ പ്രതിഭ ആവോളമുള്ള മമ്മൂക്കയും ചേർന്നപ്പോൾ പേരൻപ്  എക്കാലവും ഓർത്തുവക്കാവുന്ന ചിത്രമായത് മാറുകയായരുന്നു.