Categories
Film News

മമ്മൂട്ടിയുടെ വണ്‍ തിയേറ്ററുകളിലേ റിലീസ് ചെയ്യൂ

ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായി മമ്മൂട്ടി ചിത്രം വണ്‍ റിലീസ് ചെയ്യാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലായിരുന്നു. വിഷു റിലീസായി ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന സിനിമയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ റിലീസിംഗിന് ഇനിയും കാത്തിരിക്കേണ്ടി വരും.

സിനിമ ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ജയസൂര്യയുടെ സൂഫിയും സുജാതയും മലയാളത്തിലെ ആദ്യ ഒടിടി റിലീസായിരിക്കും. എന്നാല്‍ വണ്‍ അണിയറക്കാര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് സിനിമ നേരിട്ട് തിയേറ്ററുകളിലേ റിലീസ് ചെയ്യൂവെന്നാണ്. നിരവധി താരങ്ങള്‍ അണിനിരക്കുന്ന പൊളിറ്റിക്കല്‍ സിനിമയാണിത്.

സന്തോഷ് വിശ്വനാഥ് ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സിനിമ സംവിധാനം ചെയ്യുന്നു. ബോബി സഞ്ജയ് ടീം ആദ്യമായി മമ്മൂട്ടിയ്ക്ക് തിരക്കഥ ഒരുക്കുന്നു. ജോജു ജോര്‍ജ്ജ്, മുരളി ഗോപി, നിമിഷ സജയന്‍, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, അലന്‍സിയര്‍ ലെ ലോപസ്, മാമുക്കോയ, സിദ്ദീഖ്, ബാലചന്ദ്രമേനോന്‍, സലീം കുമാര്‍, മധു, രഞ്ജിത്, മാത്യു തോമസ്, ഇഷാനി കൃഷ്ണ, ഗായത്രി അരുണ്‍ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.