Categories
Film News

മമ്മൂട്ടി സിനിമ വൺ ട്രയിലർ നാളെയെത്തുന്നു

മമ്മൂട്ടിയ്ക്ക് രണ്ട് റിലീസുകൾ വരാനിരിക്കുന്നു. മാർച്ച് 11ന് ദി പ്രീസ്റ്റ് റിലീസ് ചെയ്യുന്നു. കൂടാതെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൊളിറ്റിക്കൽ സിനിമ വൺ റിലീസിന് തയ്യാറെടുക്കുകയാണ്. മാര്‍ച്ച് 10ന് വൈകീട്ട് 6ന് സിനിമയുടെ ട്രയിലർ റിലീസ് ചെയ്യുന്നു.

ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന സിനിമ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്നു. കേരളമുഖ്യമന്ത്രി കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്.

മമ്മൂട്ടിയ്ക്കൊപ്പം നിമിഷ സജയൻ, മുരളി ഗോപി, ജോജു ജോർജ്ജ്, രഞ്ജിത്, മാത്യു തോമസ്, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലീം കുമാർ, ശങ്കർ രാമകൃഷ്ണൻ, അലൻസിയർ, മാമുക്കോയ, പി ബാലചന്ദ്രൻ, കൃഷ്ണ കുമാർ എന്നിവരും സഹതാരങ്ങളായെത്തുന്നു. വൈദി സോമസുന്ദരം സിനിമാറ്റോഗ്രഫിയും സംഗീതം ഗോപി സുന്ദറും ഒരുക്കുന്നു.