Categories
Film News

മമ്മൂട്ടിയുടെ വൺ ഏപ്രിൽ 27ന് നെറ്റ്ഫ്ലിക്സിൽ

മമ്മൂട്ടി പ്രധാനകഥാപാത്രമായെത്തിയ പൊളിറ്റിക്കൽ ഡ്രാമ വൺ നെറ്റ്ഫ്ലിക്സിൽ റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 27ന് ചിത്രം നെറ്റ്ഫ്ലിക്സിലെത്തും. മാർച്ച് 26നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്.സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ ബോബി സഞ്ജയ് ടീമിന്റേതാണ്. കേരളമുഖ്യമന്ത്രി കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തി.

ജോജു ജോർജ്ജ്, നിമിഷ സജയൻ, ബിനു പപ്പു, മുരളി ​ഗോപി, രഞ്ജിത്, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലീം കുമാർ, ശങ്കർ രാമകൃഷ്ണൻ, അലൻസിയർ, മാമുക്കോയ, പി ബാലചന്ദ്രൻ, മാത്യു തോമസ്, പ്രേംകുമാർ, കൃഷ്ണ കുമാർ, ഇഷാനി കൃഷ്ണ എന്നിവരും സിനിമയിലെത്തി.

ശ്രീലക്ഷ്മി ആർ ഇച്ചായീസ് പ്രൊഡക്ഷൻസ് ബാനറിൽ സിനിമ നിർമ്മിച്ചു. സെൻട്രൽ പിക്ചേഴ്സ് സിനിമ അവതരിപ്പിക്കുന്നു,