Categories
Film News

മമ്മൂട്ടിയുടെ വണ്‍ ഏപ്രിലിലെത്തും

മമ്മൂട്ടി ചിത്രം വണ്‍, ഈ വര്‍ഷം ആദ്യപകുതിയിലെത്തുന്ന മികച്ച സിനിമകളിലൊന്നാണ്. മമ്മൂട്ടി കേരളമുഖ്യമന്ത്രിയായെത്തുന്ന സിനിമ പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി രാഷ്ട്രീയക്കാരനായെത്തുന്ന സിനിമ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. വിഷു അവധി തുടങ്ങും മുമ്പായി ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്.
വണ്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദേശീയപുരസ്‌കാരജേതാക്കളായ ബോബി-സഞ്ജയ് ടീമാണ്. സന്തോഷ് വിശ്വനാഥ്, ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ സിനിമയിലെ കഥാപാത്രത്തിന്റെ പേര് കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ്.

വണ്‍ സിനിമയുടെ ഭാഗമാകുന്ന മറ്റു താരങ്ങള്‍ മുരളി ഗോപി, ജോജു ജോര്‍ജ്ജ്, പ്രതിപക്ഷനേതാവായും, പാര്‍ട്ടി സെക്രട്ടറിയായുമെത്തുന്നു. നിമിഷ സജയന്‍, രഞ്ജിത്, മാത്യു തോമസ്, ഗായത്രി അരുണ്‍, ബാലചന്ദ്രമേനോന്‍, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, സലീം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, അലന്‍സിയര്‍ ലെ, മാമുക്കോയ, ബാലാജി ശര്‍മ്മ, എന്നിവരാണ്.

വൈദി സോമസുന്ദരം, ഡിഒപി, സംഗീതം ഗോപി സുന്ദര്‍ എന്നിവരാണ് അണിയറയില്‍. ശ്രീലക്ഷ്മി ആര്‍ ഇച്ചായീസ് പ്രൊഡക്ഷന്‍സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. കേരളത്തില്‍ ആന്റോ ജോസഫ് ഫിലിം കമ്പനി പ്രദര്‍ശനത്തിനെത്തിക്കും.