Categories
Film News

മമ്മൂട്ടിയുടെ പുതിയ സിനിമ വണ്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

മമ്മൂട്ടി ചിത്രം വണ്‍ അണിയറക്കാര്‍ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയ മമ്മൂട്ടി രാഷ്ട്രീയക്കാരനായാണ് പോസ്റ്ററില്‍. വെള്ള ഖാദിയും കണ്ണടയും ധരിച്ച രാഷ്ട്രീയക്കാരന്‍ ഒരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതാണ് പോസ്റ്റര്‍.

ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന വണ്‍ മമ്മൂട്ടി കേരളചീഫ് മിനിസ്റ്ററായെത്തുന്നു. നിമിഷ സജയന്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഇച്ചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ടീം ആണ്. വൈദി സോമസുന്ദരം ക്യാമറ ഒരുക്കുന്നു. ഗോപി സുന്ദര്‍ ആണ് മ്യൂസിക്. രംഗനാഥ് രവി സൗണ്ട് ഡിസൈനര്‍. നിഷാദ് യൂസഫ് എഡിറ്റര്‍. കൊച്ചിയില്‍ അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂജ ചടങ്ങുകളോടെ തുടങ്ങിയിരുന്നു.