മമ്മൂട്ടിയുടെ പൊളിറ്റിക്കൽ സിനിമ വൺ ഏറെ നാളായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഏതാണ്ട് 90ശതമാനത്തോളം ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ ബാക്കിഭാഗം ജനുവരി അവസാനത്തോടെ തുടങ്ങാനിരിക്കുകയാണ് അണിയറക്കാർ. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണിനെ തുടർന്ന് ചിത്രീകരണം നിർത്തിവയ്ക്കുകയായിരുന്നു. രണ്ട് ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട്. ഈ മാസം അവസാനത്തോടെ തന്നെ ചിത്രീകരണം പൂർത്തിയാക്കാനാണാലോചിക്കുന്നത്. മമ്മൂട്ടി, ആൾക്കൂട്ടത്തിനിടയിൽ വരുന്ന ഒരു പ്രധാനരംഗമാണ് ചിത്രീകരിക്കാനുള്ളത്. താരത്തിന്റെ പുതിയ താടിയുള്ള ലുക്ക് ചിത്രീകരണത്തിന് തടസ്സമാവില്ലെന്നറിയിച്ചിട്ടുണ്ട് അണിയറക്കാർ.
വൺ, മമ്മൂട്ടി കടക്കൽ ചന്ദ്രൻ എന്ന കേരളമുഖ്യമന്ത്രിയായെത്തുന്നു. ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന സിനിമ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്നു. ഒരു കൂട്ടം സഹതാരങ്ങളും സിനിമയിലുണ്ട്. മുരളി ഗോപി, ജോജു ജോർജ്ജ്, എന്നിവര്‍ പ്രതിപക്ഷ നേതാവായും പാർട്ടി സെക്രട്ടറിയുമായുമെത്തുന്നു.
നിമിഷ സജയൻ, രഞ്ജിത്, മാത്യു തോമസ്, ഗായത്രി അരുണ്‍, പി ബാലചന്ദ്രൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലീം കുമാർ, ശങ്കർ രാമകൃഷ്ണൻ, അലൻസിയർ ലേ ലോപസ്, മാമുക്കോയ, എന്നിവരെത്തുന്നു. വൈദി സോമസുന്ദരം സിനിമാറ്റോഗ്രഫി, സംഗീതം ഗോപി സുന്ദർ എന്നിവരാണ് അണിയറയിൽ.