മമ്മൂട്ടി നവാഗതനായ ജോഫിന്‍ ടി ചാക്കോയ്ക്കൊപ്പം ത്രില്ലര്‍ സിനിമയുമായെത്തുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന് ടീം ആണ് സിനിമ നിര്‍മ്മിക്കുന്നത്. പൂജ ചടങ്ങുകളോടെ സിനിമയ്ക്ക തുടക്കമായിരിക്കുകയാണ്. ഈ സിനിമയിലൂടെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ മമ്മൂക്കയ്ക്കൊപ്പമെത്തുകയാണ് ആദ്യമായി. നിഖില വിമല്‍ സിനിമയില്‍ പ്രധാന കഥാപാത്രമായെത്തുന്നു.
സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം താരങ്ങളേയും അണിയറക്കാരേയും പരിചയപ്പെടുത്തുന്നത് ഉടനുണ്ടാവുമെന്നാണ് കരുതുന്നത്.
മമ്മൂട്ടി വണ്‍ ചിത്രീകരണത്തിലായിരുന്നു. സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന പൊളിറ്റിക്കല്‍ സിനിമ. ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കിയിരിക്കുന്നു. മുഖ്യമന്ത്രിയായാണ് സിനിമയില്‍ മമ്മൂട്ടിയെത്തുന്നത്. മമ്മൂട്ടിയുടെ അടുത്ത റിലീസ് ഷൈലോക്, അജയ് വാസുദേവ് ഒരുക്കുന്നത്.