മമ്മൂട്ടിയുടെ പുതിയ സിനിമ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്തിറക്കി. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ദ പ്രീസ്റ്റ് എന്നാണ്. പോസ്റ്ററില്‍ ളോഹയണിഞ്ഞ് ബൈബിള്‍ വായിക്കുന്ന മമ്മൂട്ടിയാണുള്ളത്. മമ്മൂട്ടിയ്ക്കൊപ്പം നീണ്ട താരനിര തന്നെ ചിത്രത്തിലെത്തുന്നു.
മഞ്ജു വാര്യര്‍, മമ്മൂട്ടിയ്ക്കൊപ്പം ആദ്യമായി അഭിനയിക്കുന്നു. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ അയ്യപ്പന്, ബേബി മോണിക – കൈതി ഫെയിം, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ദിനേശ് പണിക്കര്‍, കരിക്ക് ഫെയിം അമേയ മാത്യു, ടോണി ലൂക്ക്, സിന്ധു വര്‍മ്മ, നസീര്‍ സംക്രാന്തി എന്നിവരാണ് മറ്റു സഹതാരങ്ങള്‍.
ദ പ്രീസ്റ്റ്, കഥ സംവിധായകന് ജോഫിന്റേതാണ്. തിരക്കഥയും സംഭാഷണങ്ങളും ദീപു പ്രദീപ്, ശ്യാം മോഹന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്നു. അണിയറയില്‍ അഖില്‍ ജോര്‍ജ്ജ്, ഇബ്ലിസ് ഫെയിം ഡിഓപി, രാഹുല്‍ രാജ് സംഗീതം, ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ്. ആന്റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണന്, വിഎന്‍ ബാബു എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.