Categories
Film News

മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ്ഈ മാസം ചിത്രീകരണം തുടരാനിരിക്കുന്നു

മമ്മൂട്ടി, മഞ്ജു വാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയാണ് ദ പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സിനിമയാണിത്. സിനിമയുടെ ചിത്രീകരണം ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ അവസാനഘട്ടത്തിലാണ്.

5മാസങ്ങള്‍ക്ക് ശേഷം ചിത്രീകരണം തുടരാനിരിക്കുകയാണ് അണിയറക്കാര്‍. റിപ്പോര്‍ട്ടുകള്‍ ശരിയാവുകയാണെങ്കില്‍ ടീം ഈ മാസം അവസാനത്തോടെ വാഗമണില്‍ ചിത്രീകരണം പുനരാരംഭിക്കും. മമ്മൂട്ടി തന്റെ ഭാഗങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മഞ്ജു വാര്യര്‍ക്ക് ചില ഭാഗങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്.

നിരവധി താരങ്ങളെത്തുന്ന മിസ്റ്ററി ത്രില്ലര്‍ സിനിമയാണ് ദ പ്രീസ്റ്റ്. സംവിധായകന്‍ ജോഫിന്‍ തന്നെയാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥയും സംഭാഷണങ്ങളും ദീപു പ്രദീപ്, ശ്യാം മോഹന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയിരിക്കുന്നു. നിഖില വിമല്‍, സാനിയ അയ്യപ്പന്‍, ബേബി മോണിക കൈതി ഫെയിം, ജഗദീഷ്, രമേഷ് പിഷാരടി, കരിക്ക് ഫെയിം അമേയ മാത്യു, നായിക നായകന്‍ ഫെയിം വെങ്കടേഷ്, ടോണി ലൂക്ക്, എന്നിവരും സിനിമയിലുണ്ട്.

അണിയറയില്‍ അഖില്‍ ജോര്‍ജ്ജ് ഡിഒപി, രാഹുല്‍ രാജ് സംഗീം, ഷമീര്‍ മുഹമ്മദ് എഡിറ്റര്‍. ആന്റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണന്‍, വിഎന്‍ ബാബു എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.